തൃശൂർ : വാണിയംപാറയിൽ മണ്ണുമാന്തി കയറി മലമ്പാമ്പ് ചത്തതിനെത്തുടർന്ന് വണ്ടിയുടെ ഡ്രൈവർ അറസ്റ്റിൽ.ദേശീയപാത നിർമാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചിരുന്നു. വഴിയരികിൽ കുഴിയെടുക്കാനായിരുന്നു ഇത്. കുഴിയെടുക്കുന്നതിനിടെ മലമ്പാമ്പിന്റെ ദേഹത്തു കൊണ്ടു. പിന്നാലെ ചത്തു.
വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വണ്ടിയുടെഡ്രൈവർ ഇതരസംസ്ഥാന തൊഴിലാളിയായ നൂർ ആമിനെ കസ്റ്റഡിയിലെടുത്തു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ അപായപ്പെടുത്തുന്നത് ഗുരുതരമായ ശിക്ഷ കിട്ടുന്ന കുറ്റമാണ്. മൂന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഡ്രൈവറെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments