മുംബൈ: ഗര്‍ഭിണിയായ പുലി വാഹനം ഇടിച്ച് ചത്തു. മഹാരാഷ്ട്രയിൽ താനെ ജില്ലയില്‍ മീര ഭായന്ദര്‍ ടൗണ്‍ഷിപ്പിലെ കാഷിമീര മേഖലയിലെ ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന അപകടത്തിൽ പെണ്‍പുലിയ്ക്ക് ദാരുണാന്ത്യം.
പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍പുലിയെ ജീവനക്കാര്‍ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലെ റെസ്‌ക്യൂ സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് കുഞ്ഞുങ്ങളാണ് പുലിയുടെ ഉദരത്തിലുണ്ടായിരുന്നത്.
വാഹനം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ ഒടിവുകളും പേശികള്‍ക്കുണ്ടായ തകരാറുമാണ് പുലിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments