ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരിക്കുന്നു. മാണ്ഡി ജില്ലയിലെ പുൾഗ്രാട്ട് പ്രദേശത്തിന് സമീപത്തുള്ള സുകേതി ഖാദ് അരുവിയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായിരിക്കുന്നത്.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. ലുധിയാനയിൽ നിന്ന് നേർ ചൗക്കിലേക്ക് വന്ന ബിഹാറി തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
Post Your Comments