Latest NewsNewsTechnology

ഇനി ഫോണ്‍ ബില്ലുകൾ പൊള്ളും…

നഷ്ടം നികത്താനും സാമ്പത്തിക നില മെച്ചപ്പെടുത്താനുമാണ് കമ്പനികള്‍ കാള്‍നിരക്ക് ഉയര്‍ത്തുന്നത്.

ന്യൂഡല്‍ഹി: ഇനി ഫോണ്‍ ബില്ലുകൾ കൂടുമെന്ന വാർത്തയുമായി കമ്പനികൾ. പുതുവർഷത്തോടുകൂടി വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികള്‍ കാള്‍നിരക്ക് ഉയര്‍ത്തുന്നതോടെ ബില്ലില്‍ 15 മുതല്‍ 20ശതമാനം വരെ വര്‍ദ്ധന ഉണ്ടായേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം മനസിലാകുന്നത്. നഷ്ടം നികത്താനും സാമ്പത്തിക നില മെച്ചപ്പെടുത്താനുമാണ് കമ്പനികള്‍ കാള്‍നിരക്ക് ഉയര്‍ത്തുന്നത്. എന്നാല്‍ റിലയന്‍സിന്റെ ജിയോ കാള്‍ നിരക്കുകള്‍ കൂട്ടുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ ധാരണയായിട്ടില്ല.

Read Also: പട്ടാപ്പകല്‍ യുവാവിന്റെ തല വെട്ടിമാറ്റി; ശിരസ് പള്ളിയിലേക്ക് വലിച്ചെറിഞ്ഞു; ദൃശ്യങ്ങള്‍

അതേസമയം ജിയോയുടെ നീക്കം മറ്റുകമ്പനികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകപക്ഷീയമായ നിരക്ക് കൂട്ടിയാല്‍ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന പേടിയും കമ്ബനികള്‍ക്കിടയില്‍ ഉണ്ട്. ജിയോയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ നിരക്കുവര്‍ദ്ധന വൈകിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ 2019- ഡിസംബറില്‍ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.

ജിയോ എത്തിയതിനുശേഷം ആദ്യമായാണ് കമ്ബനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് റ​വ​ന്യൂ അടയ്ക്കുക ഉപഭോക്താക്കള്‍ക്കുളള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുവേണ്ടിയുളള തുക കണ്ടെത്തുക തുടങ്ങിയവയാണ് നിരക്കുവര്‍ദ്ധനയുടെ പ്രധാന ഉദ്ദേശം. വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ​യ്ക്ക് 53,038 കോ​ടി രൂ​പ​യാ​ണ് കുടിശിക ഉണ്ടായിരുന്നത്. തുക എത്രയുംപെട്ടെന്ന് അടച്ചില്ലെങ്കില്‍ കമ്പനികളുടെ ബാങ്ക് ഗാരണ്ടിയില്‍ നിന്ന് തുക ഈടാക്കുമെന്ന് ടെലികോം വകുപ്പ് അറിയിക്കുകയുണ്ടായി.

shortlink

Post Your Comments


Back to top button