ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ മന്ത്രിമാരുടെ ഫോണ്‍ബില്‍ വര്‍ധിച്ചതിനെ ചോദ്യം ചെയ്ത് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മുഖ്യമന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും നേരം വെളുക്കുവോളം സരിതയെ വിളിച്ചിട്ടും ഇത്ര ബില്ലു വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം കടക്കെണിയില്‍പ്പെട്ട് ഉഴലുമ്പോള്‍ മന്ത്രിമാര്‍ ധൂര്‍ത്തടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിഎസ്‌എന്‍എല്‍ ഉള്‍പ്പടെയുള്ള ഏത് സ്വകാര്യ മൊബൈല്‍ കമ്ബനിയായാലും അണ്‍ലിമിറ്റഡ് കോളിന് പരമാവധി ഒരു മാസം 500 മാത്രമാണ് ആകുന്നതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. മന്ത്രിമാര്‍ ആരെയാണ് ഈ വിളിക്കുന്നതെന്നും ഇത് കൊണ്ട് നാട്ടുകാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
നമ്മുടെ നാട്ടില്‍ ബി. എസ്. എന്‍. എല്‍ ആയാലും ഏത് സ്വകാര്യ മൊബൈല്‍ കമ്ബനി ആയാലും അണ്‍ലിമിററഡ് കോള്‍ സൗകര്യത്തിന് പരമാവധി പോയാല്‍ ഒരു മാസം 500 രൂപ ചെലവാക്കിയാല്‍ മതി. സംശയമുണ്ടെങ്കില്‍ ആര്‍ക്കും അന്വേഷിക്കാം. കേരളം കടക്കെണിയില്‍ പെട്ടുഴലുമ്ബോള്‍ പിന്നെ എന്തിനീ ധൂര്‍ത്ത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മുഖ്യമന്ത്രിയും െ്രെപവററ് സെക്രട്ടറിമാരും നേരം വെളുക്കുവോളം സരിതയെ വിളിച്ചിട്ടും ഇത്ര ബില്ലു വന്നതായി അറിയില്ല. ആര്‍ക്കാണ് ഈ മന്ത്രിമാര്‍ വിളിക്കുന്നത്. എന്തിനാണ് ഇവര്‍ ഇങ്ങനെ വിളിക്കുന്നത്? വിളിച്ചതുകൊണ്ടെന്തെങ്കിലും ഗുണം നാട്ടുകാര്‍ക്കുണ്ടോ? ഒരാവശ്യത്തിന് ഏതെങ്കിലുമൊരു പ്രജ വിളിച്ചാല്‍ ഇവരെയൊട്ടു കിട്ടുകയുമില്ല. കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി എന്നതായിരിക്കുന്നു മന്ത്രിമാരുടെ ആപ്തവാക്യം. ഇതൊന്നും നോക്കാന്‍ പിണറായി വിജയനു നേരമില്ലെങ്കില്‍ പിന്നെ രണ്ടു ചങ്കുണ്ടായിട്ടെന്തു കാര്യം?
Post Your Comments