കാബൂള്‍: ഭീകരസംഘടനകള്‍ക്ക് ഇന്ത്യ പണം നല്‍കുന്നുവെന്ന് പാകിസ്ഥാന്‍… പാകിസ്ഥാന്റെ ആരോപണം ശുദ്ധ നുണയാണെന്ന് അഫ്ഗാനിസ്ഥാനും . ആരോപണങ്ങള്‍ പരിശോധിക്കാന്‍ യു.എന്‍ പ്രതിനിധി സംഘത്തെ ഇസ്ലാമാബാദില്‍ അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്നും അഫ്ഗാനിസ്ഥാന്‍ പറഞ്ഞു. സമാധാനത്തിനും ഐക്യദാര്‍ഢ്യത്തിനുമായി അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ കര്‍മ്മപദ്ധതിയിലൂടെ (എ.പി.എ.പി.പി.എസ്) ഇതിനെ നേരിടണമെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സായുധ സംഘങ്ങള്‍ക്കും ഭീകരവാദികള്‍ക്കും ഇന്ത്യ ധനസഹായം നല്‍കുന്നുവെന്ന് പാകിസ്ഥാന്‍ ആരോപിച്ചത്. ഇത് സംബന്ധിക്കുന്ന തെളിവുകള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. പാകിസ്ഥാനെതിരായ ഭീകരാക്രമണത്തിന് അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.
അതേസമയം, പാകിസ്ഥാന്റെ ഈ ആരോപണം ഇന്ത്യ തള്ളി. ഭീകരതയെ പിന്തുണയ്ക്കുന്നതില്‍ ഇസ്ലാമാബാദിന്റെ പങ്കിനെക്കുറിച്ച് ലോക സമൂഹത്തിന് അറിയാമെന്നും ഇന്ത്യ പ്രതികരിച്ചു.
Post Your Comments