പാറ്റ്‌ന: തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട താരകിശോര്‍ പ്രസാദ് ഉപമുഖ്യമന്ത്രിയാകും. അതേസമയം, നിതീഷ് കുമാറിന്റെ സത്യപ്രതിഞ്ജ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആര്‍ജെഡിയും വിട്ടുനിന്നു.
ജനവിധി എന്‍ഡിഎയ്ക്ക് എതിരാണെന്ന് ആരോപിച്ചാണ് ആര്‍ജെഡി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് തേജസ്വി യാദവ് ആരോപിച്ചു. ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസും വിട്ടുനില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മധന്‍മോഹന്‍ ജാ അറിയിച്ചു. സഖ്യകക്ഷിയായ ആര്‍ജെഡി ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനാല്‍ കോണ്‍ഗ്രസും പങ്കെടുക്കില്ല.
ജനവിധി എന്‍ഡിഎയ്ക്ക് എതിരാണെന്നാണ് കോണ്‍ഗ്രസും വിശ്വസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 243 സീറ്റുകളില്‍ 125 സീറ്റുകള്‍ നേടിയാണ് ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുന്നത്. എന്‍ഡിഎയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് ബിജെപിയാണ് 74 സീറ്റ് .
Post Your Comments