COVID 19Latest NewsKeralaNews

ഒരു ലിറ്റർ വെള്ളത്തിന് 200 രൂ​പ ഡെ​പ്പോ​സി​റ്റ് ; ശബരിമലയിൽ എ​ല്ലാ ക്ര​മീ​ക​ര​ണങ്ങളും പൂ​ര്‍​ത്തി​യാ​യ​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സുരേന്ദ്രൻ

പത്തനംതിട്ട : ശബരിമലയിൽ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സു​ഗ​മ​മാ​യ ദ​ര്‍​ശ​നം ന​ല്‍​കു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യെ​ന്ന് ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ . ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Read Also : കോവിഡ് മഹാമാരിയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ഇ​ത്ത​വ​ണ ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഔ​ഷ​ധ ജ​ല​മാ​ണ് വി​ത​ര​ണം ന​ട​ത്തു​ക. പമ്പ ഗ​ണ​പ​തി കോ​വി​ലി​ന​ടു​ത്താ​ണ് കൗ​ണ്ട​ര്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​രു ലി​റ്റ​ര്‍ വെ​ള്ളം കൊ​ള്ളു​ന്ന സ്റ്റെ​യി​ന്‍​ല​സ് സ്റ്റീ​ല്‍ പാ​ത്ര​ത്തി​ലാ​ണ് ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി 200 രൂ​പ ഡെ​പ്പോ​സി​റ്റ് ചെ​യ്യ​ണം. ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി തി​രി​കെ പമ്പയി​ലെ​ത്തി പാ​ത്രം തി​രി​കെ ന​ല്‍​കു​മ്ബോ​ള്‍ ഡെ​പ്പോ​സി​റ്റ് തു​ക തി​രി​കെ ന​ല്‍​കും. ച​ര​ല്‍​മേ​ട്, ജ്യോ​തി ന​ഗ​ര്‍, മാ​ളി​ക​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. സ​ന്നി​ധാ​ന​ത്ത് എ​ത്തു​മ്ബോ​ള്‍ മു​ത​ല്‍ വ​ലി​യ ന​ട​പ്പ​ന്ത​ല്‍, ലോ​വ​ര്‍ തി​രു​മു​റ്റം, അ​പ്പ​ര്‍ തി​രു​മു​റ്റം, മാ​ളി​ക​പ്പു​റം, പ്ര​സാ​ദം കൗ​ണ്ട​റു​ക​ള്‍, അ​ന്ന​ദാ​ന മ​ണ്ഡ​പം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ നി​ല്‍​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ക്കിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ണു ന​ശീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ ന​ട​പ്പ​ന്ത​ലി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ച്‌ കാ​ല്‍ ക​ഴു​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ശേ​ഷം സാ​നി​റ്റെ​സ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ശു​ചി​യാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഭ​ക്ത​ര്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​യ വ​ലി​യ ന​ട​പ്പ​ന്ത​ല്‍, ലോ​വ​ര്‍ തി​രു​മു​റ്റം, അ​പ്പ​ര്‍ തി​രു​മു​റ്റം, മാ​ളി​ക​പ്പു​റം, മാ​ളി​ക​പ്പു​റം തി​രു​മു​റ്റം, ഫ്‌​ലൈ​ഓ​വ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ച്‌ അ​ണു​വി​മു​ക്ത​മാ​ക്കും.

അ​ന്ന​ദാ​ന മ​ണ്ഡ​പം, ദേ​വ​സ്വം മെ​സ്, പോ​ലീ​സ് മെ​സ്, ഭ​ണ്ഡാ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തെ​ര്‍​മ്മ​ല്‍ വേ​പ്പ​റൈ​സേ​ഷ​ന്‍ ഫോ​ഗിം​ഗ് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ അ​ണു​വി​മു​ക്ത​മാ​ക്കും. 23 സ്ഥ​ല​ത്ത് പെ​ഡ​സ്ട്രി​യ​ല്‍ ടൈ​പ്പ് ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നെ​യ്‌​ത്തേ​ങ്ങ സ്വീ​ക​രി​ക്കു​ന്ന സ്ഥ​ലം, സ്റ്റാ​ഫ് ഒ​ണ്‍​ലി ഗേ​റ്റ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​നു മു​ന്‍​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സെ​ന്‍​സ​റു​ള്ള ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ സ്ഥാ​പി​ക്കും.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും മാ​സ്‌​കും, ഗ്ലൗ​സും ന​ല്‍​കി​യി​ട്ടു​ണ്ട്. തീ​ര്‍​ത്ഥാ​ട​ക​രോ​ട് നേ​രി​ട്ട് ഇ​ട​പ​ഴ​കേ​ണ്ടി വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഫേ​സ് ഷീ​ല്‍​ഡും ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ല്‍ ഓ​രോ ത​വ​ണ ആ​ഹാ​രം ക​ഴി​ച്ച​തി​നു ശേ​ഷ​വും അ​ണു​വി​മു​ക്ത​മാ​ക്കും. ശൗ​ചാ​ല​യ​ങ്ങ​ള്‍ ഓ​രോ വ്യ​ക്തി​ക​ള്‍ ഉ​പ​യോ​ഗി​ച്ചു ക​ഴി​യു​മ്ബോ​ഴും അ​ണു​വി​മു​ക്ത​മാ​ക്കും. മാ​സ്‌​കും, ഗ്ലൗ​സും ഇ​ടു​ന്ന​തി​നാ​യി ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. രോ​ഗം ക​ണ്ടെ​ത്തു​ന്ന തീ​ര്‍​ഥാട​ക​രെ നാ​ട്ടി​ല്‍ എ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സി​എ​ഫ് എ​ല്‍​ടി​സി​യി​ല്‍ ചി​കി​ത്സ വേ​ണ്ട​വ​ര്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button