സ്വർണ്ണക്കടത്ത് കേസിനു പിന്നിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള ഗൂഢശ്രമം ഉണ്ടെന്ന് പ്രധാനമന്ത്രി മോദിക്ക് ജൂലൈ എട്ടിന് കത്തെഴുതിയത് സിപിഎം നേതാവായ മുഖ്യമന്ത്രി പിണറായി.
എല്ലാ ഏജൻസികളെയും ഏകോപിപ്പിച്ചുള്ള അന്വേഷണം വേണമെന്നതാണ് ഈ സമയത്തെ പ്രധാന ആവശ്യമെന്ന് പറഞ്ഞതും പിണറായി. പ്രഭവകേന്ദ്രം മുതൽ അവസാന ഉപഭോഗം വരെയുള്ള ഓരോ കണ്ണിയും അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ചതും പിണറായി.
ജൂലൈ എട്ടിന്റെ കത്ത് കൊണ്ടുവന്നത് എട്ടിന്റെ പണിയാണെന്ന് മനസ്സിലായപ്പോൾ, വിരുന്നിനു വിളിച്ചവനെ വീട്ടിൽ നിന്ന് ആട്ടിയിറക്കാൻ ശ്രമിക്കുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങൾ കൊറോണ പടർത്തുന്നു എന്നുപറഞ്ഞവർ 25 ലക്ഷം പേരെ പ്രതിഷേധിക്കാൻ ഇറക്കുന്നുവെന്ന് പരിഹസിച്ച് ശ്രീജിത് പണിക്കർ.
കുറിപ്പ് വായിക്കാം…..
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ 25 ലക്ഷം പേരെ അണിനിരത്തി സിപിഎം ഇന്ന് പ്രതിഷേധിക്കും. സ്വർണ്ണക്കടത്ത് കേസിനു പിന്നിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള ഗൂഢശ്രമം ഉണ്ടെന്ന് പ്രധാനമന്ത്രി മോദിക്ക് ജൂലൈ എട്ടിന് കത്തെഴുതിയത് സിപിഎം നേതാവായ മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണാസ്പദമായ വിവിധ മാനങ്ങൾ ഉള്ള കേസാണ് ഇതെന്ന് പറഞ്ഞതും പിണറായി.
എല്ലാ ഏജൻസികളെയും ഏകോപിപ്പിച്ചുള്ള അന്വേഷണം വേണമെന്നതാണ് ഈ സമയത്തെ പ്രധാന ആവശ്യമെന്ന് പറഞ്ഞതും പിണറായി. പ്രഭവകേന്ദ്രം മുതൽ അവസാന ഉപഭോഗം വരെയുള്ള ഓരോ കണ്ണിയും അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ചതും പിണറായി.
ഇതിനായി കേന്ദ്ര ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞതും പിണറായി. വിവിധ ഏജൻസികളുടെ സംയുക്തവും ത്വരിതവുമായ ഇടപെടൽ അടിയന്തിരമായി ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചതും പിണറായി.
അനേകം മാനങ്ങൾ ഉള്ള, രാജ്യത്തെ സാമ്പത്തികമായി തകർക്കുന്ന വിഷയത്തിൽ വിവിധ ഏജൻസികളുടെ ഏകോപനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാർട്ടിക്ക് പ്രിയപ്പെട്ടവർ അകത്താകുന്ന സാഹചര്യം ഉണ്ടാകുമ്പോൾ മടിയിലെ കനം പുറത്തു വന്നുപോകുന്നോ?
സിബിഐക്കുള്ള പൊതു അനുമതി ആദ്യം നിർത്തി. പിന്നീട് ഇഡിയോട് വിശദീകരണം ചോദിച്ചു. ഇനി എല്ലാവരോടുമായുള്ള പ്രതിഷേധമാണ്. സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ടവർ സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉള്ളതിനാൽ അവയും പരിശോധിക്കണം എന്ന “വിവിധ മാനങ്ങൾക്ക്” എതിരെയാണ് പ്രതിഷേധം.
ജൂലൈ എട്ടിന്റെ കത്ത് കൊണ്ടുവന്നത് എട്ടിന്റെ പണിയാണെന്ന് മനസ്സിലായപ്പോൾ, വിരുന്നിനു വിളിച്ചവനെ വീട്ടിൽ നിന്ന് ആട്ടിയിറക്കാൻ ശ്രമിക്കുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങൾ കൊറോണ പടർത്തുന്നു എന്നുപറഞ്ഞവർ 25 ലക്ഷം പേരെ പ്രതിഷേധിക്കാൻ ഇറക്കുന്നു.
https://www.facebook.com/panickar.sreejith/posts/3591623690857680
പണ്ടേ പറഞ്ഞില്ലേ; എൽഡിഎഫ് വരും, എല്ലാം ശരിയാകും!
Post Your Comments