Latest NewsNewsIndia

രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ചത് 30548 പേർക്ക്

ദില്ലി: രാജ്യത്തെ കൊറോണ വൈറസ് പ്രതിദിന വർധന വീണ്ടും മുപ്പത്തിനായിരത്തിലേക്ക് എത്തി. ഇന്നലെ കൊവിഡ് ബാധിതരുടെ എണ്ണം 30,548 ആയിരിക്കുകയാണ്. നാല് മാസത്തിനു ശേഷമാണ് പ്രതിദിന വർധന മുപ്പത്തിനായിരത്തിൽ എത്തിയിരിക്കുന്നത്. ഇന്നലെ നടത്തിയത് 8.61 ലക്ഷം സാമ്പിൾ പരിശോധനകളാണ്.

രാജ്യതലസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടൽ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ദില്ലിയിലെ പ്രതിദിന പരിശോധന ഒരു ലക്ഷമാക്കി ഉയര്‍ത്താന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം തീരുമാനിക്കുകയുണ്ടായി. നിലവില്‍ അറുപതിനായിരമാണ് പ്രതിദിന പരിശോധന. ആര്‍ടിപിസിആര്‍ പരിശോധന കൂട്ടുന്നതിന്റെ ഭാഗമായി കണ്ടെയ്‌ൻമെന്റ് സോണ്‍ കേന്ദ്രീകരിച്ച് ഐസിഎംആറിന്‍റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും മൊബൈല്‍ ടെസ്റ്റിങ് വാഹനങ്ങള്‍ സജ്ജമാക്കും.

ഡിആര്‍ഡിഒ സെന്‍ററില്‍ 750 അധിക കിടക്കകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ സിആര്‍പിഎഫ് ഡോക്ടര്‍മാരെ ദില്ലിയിലെത്തിക്കും. ഏഴായിരത്തിന് മുകളിലാണ് ദില്ലിയിലെ പ്രതിദിന വര്‍ധന. മഹാരാഷ്ട്ര 2544,തമിഴ് നാട് 1819, ഗുജറാത്ത് 1070, ആന്ധ്ര 1057 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധനവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button