കൊച്ചി : എന്താണ് കിഫ്ബിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്. കിഫ് ബിയുടെ ഓഡിറ്ററാക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു. തീർത്തും സുതാര്യമായ രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി എറണാകുളത്ത് പറഞ്ഞു.
സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അതിന് വിശദമായി മറുപടി നൽകുമെന്നും തോമസ് ഐസക് വ്യക്തമാക്കി . ആസൂത്രിതമായാണ് കിഫ്ബിക്കെതിരെ കേസ് കൊടുത്തതെന്നും ധനമന്ത്രി ആരോപിച്ചു. കിഫ്ബിയ്ക്കെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാൻ വീണേടത്തു കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു.
Read Also : ചൈനയിൽ നിന്നും വീണ്ടും വൻ തുക കടമെടുക്കാനൊരുങ്ങി പാകിസ്ഥാൻ
പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടർക്കും മറുപടിയില്ല. അതിനുപകരം സിഎജിയുടെ കരടു റിപ്പോർട്ടിലെ പരാമർശത്തിന്റെ പേരിൽ പത്രസമ്മേളനം നടത്തിയത് എന്തോ മഹാഅപരാധമെന്ന തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. അതു നടക്കില്ല. കരടു റിപ്പോർട്ടിന്റെ മറവിൽ സിഎജി അസംബന്ധം എഴുന്നെള്ളിച്ചാൽ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടും. അതിനിയും ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.
Post Your Comments