ഇസ്ലാമാബാദ് : എക്കണോമിക് കോറിഡോറിന്റെ ഭാഗമായി വീണ്ടും ചൈനയിൽ നിന്നും കടമെടുക്കാനൊരുങ്ങി പാകിസ്ഥാൻ. മെയിൻലൈൻ 1 പ്രോജക്ട് ആരംഭിക്കാനായി ചൈനയിൽ നിന്ന് 2.7 ബില്യൺ ഡോളറാണ് കടമെടുക്കുന്നത്.
നവംബർ 13 ന് നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിൽ പദ്ധതിക്ക് 6.1 ബില്യണാണ് ചൈന അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഗഡുവായാണ് 2.7 ബില്യൺ ഡോളർ വാങ്ങുന്നത്. കടം ഒരുമിച്ചെടുക്കാനായിരുന്നു പാകിസ്ഥാന്റെ ആദ്യ തീരുമാനം.
എന്നാൽ ഇത് ഭീമമായ ബാധ്യതകൾക്ക് വഴി തെളിക്കുമെന്ന് കരുതിയാണ് ഘട്ടം ഘട്ടമായി വാങ്ങാൻ തീരുമാനിച്ചത്. സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി പാകിസ്ഥാൻ ചൈനയിൽ നിന്ന് വൻ തുകയാണ് കടമായി വാങ്ങിയിട്ടുള്ളത്. ഇതേ തുടർന്ന് ചൈനയുടെ നിർദ്ദേശങ്ങൾ അതേ പടി നടപ്പിലാക്കാൻ പാകിസ്ഥാൻ നിർബന്ധിതരായിരിക്കുകയാണ്.
Read Also : യുഎഇയില്‍ ഇന്ന് 1,210 പേര്‍ക്ക് കൂടി കൊവിഡ്
നിലവിൽ ചൈനയുടെ സാമന്ത രാഷ്ട്രമെന്ന അവസ്ഥയിലാണ് പാകിസ്ഥാൻ . രാജ്യത്തെ ചൈനീസ് കമ്പനികളിലെ ജീവനക്കാർ പൊലീസുകാരെയും സൈനികരേയും മർദ്ദിക്കുന്ന സാഹചര്യവും നിലവിലുണ്ട്.
Post Your Comments