കോഴിക്കോട്: കിഫ്ബി പദ്ധതികളിൽ അഴിമതി ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് എത്തിയിരിക്കുന്നു. അഴിമതി വിരുദ്ധരാണെന്ന് പറഞ്ഞ് സിപിഎം നാട്ടുകാരെ പറ്റിച്ചെന്നും മന്ത്രിമാർ അഴിമതി നടത്താൻ മത്സരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടിട്ടുണ്ട്. തോമസ് ഐസകും സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ശിവശങ്കറുമായും സ്വപ്നയുമായും ഐസക് പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ കേസിൽ തോമസ് ഐസക് തൂങ്ങും.
കിഫ്ബി ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷിക്കണം. മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ ആണ് ഊരളുങ്കൽ ഉൾപ്പടെ ഉള്ളവർക്ക് കരാർ കൊടുക്കുന്നത്. കോഴിക്കോട് കൊടുവള്ളിയിൽ സ്വർണ കടത്തുകാരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
കോഴിക്കോട്ടെ സിപിഎം ജില്ലാ സെക്രട്ടറി കാര്യങ്ങൾ നടത്തുന്നത് കള്ളക്കടത്തുകാരുടെ പണം കൊണ്ടാണ്. പാർട്ടിക്ക് സ്വർണ്ണകടത്തുകാരുടെ സഹായം ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ യുഡിഎഫും വ്യത്യസ്തമല്ല. പിണറായിയെ അധികാരത്തിൽ നിന്നിറക്കി യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചാലും ജനങ്ങൾക്ക് അഴിമതി ഭരണമേ ഉണ്ടാകൂവെന്നും സുരേന്ദ്രൻ പറയുന്നു.
Post Your Comments