CinemaLatest NewsNews

കാജലും ഭർത്താവും ഹണിമൂൺ കാലത്തിനായി തിരഞ്ഞെടുത്ത മുറിയുടെ 1 ദിവസത്തെ വാടക 37.33 ലക്ഷം രൂപ; അമ്പരപ്പ് മാറാതെ ആരാധകർ

കടലിനടിയിലെ ലോകത്തെ ആദ്യത്തെ റിസോര്‍ട്ടായ മാലിദ്വീപിലെ മുറാക്ക

തെന്നിന്ത്യൻ താരറാണി കാജലും ഭർത്താവും ഹണിമൂണിനായി തിരഞ്ഞെടുത്തത് കടലിനടിയിലെ ലോകത്തെ ആദ്യത്തെ റിസോര്‍ട്ടായ മാലിദ്വീപിലെ മുറാക്ക റിസോര്‍ട്ട്.

 

https://www.instagram.com/p/CHfRn7PhfdM/

 

 

2 വർഷം മുൻപാണ് ഈ റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് ഒരു രാത്രി തങ്ങുന്നതിന് ഏകദേശം 50000 ഡോളറായിരുന്നു (37.33 ലക്ഷം രൂപ) നിരക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഞ്ചാരികള്‍ക്കായി നിരക്കുകളില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. കര്‍ദാഷിയാന്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ താമസിച്ച്‌ പ്രശസ്തമാക്കിയ ഇടമാണ് മുറാക്ക.

 

https://www.instagram.com/p/CHemv1vnPtP/

 

അതിമനോഹരമായ റിസോർ‌ട്ടിൽ ജിം, ബാര്‍, ഇന്‍ഫിനിറ്റി പൂള്‍, ബട്‌ലര്‍ ക്വാര്‍ട്ടര്‍, കടലിന് അഭിമുഖമായ ബാത്ത്ടബ്ബ് എന്നിവയാണ് ഇവിടുള്ളത്. ഇതില്‍ ഏറ്റവും ആകര്‍ഷകമായത് കടലിന്റെ മനോഹരമായ കാഴ്ചകള്‍ ഒരുക്കുന്ന അണ്ടര്‍വാട്ടര്‍ ബെഡ്‌റൂമാണ്. ഇതിന്റെ മുകള്‍ ഭാഗം സ്‌പൈറല്‍ സ്റ്റെയര്‍കേസുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. എണ്ണിയാൽ തീരാത്ത അനവധി വിശേഷങ്ങളുള്ള റിസോർട്ട് കൂടിയാണിത്.

 

https://www.instagram.com/p/CHemn4tnCr-/

 

shortlink

Related Articles

Post Your Comments


Back to top button