നെടുങ്കണ്ടം: സംസ്ഥാനത്തെ തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പാമ്പാടുംപാറ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വൈസ് പ്രസിഡന്റും ബിജെപിയില്‍ ചേര്‍ന്നു. സെക്രട്ടറി ദിലീപ് ജോസ്, വൈസ് പ്രസിഡന്റ് മോഹനന്‍ മക്കെള്ളി എന്നിവരടങ്ങുന്ന സംഘമാണ് ബിജെപിയിലേക്ക് പോയത്. കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് വാര്‍ഡ് കണ്‍വന്‍ഷനില്‍ സീറ്റിനെച്ചൊല്ലി കയ്യാങ്കളി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ടി മാറ്റം.
Read Also: സെക്രട്ടറിയേറ്റില്‍ മൂന്നു പേര്‍ അറസ്റ്റ് ഭീതിയില്‍; ഭരണം കൈവിട്ട അവസ്ഥയിൽ സർക്കാർ
എന്നാൽ ഇനിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോകാന്‍ കച്ചകെട്ടിയിട്ടുണ്ടെന്നും ഇവരെ ഇനിയെങ്കിലും മനസ്സിലാക്കണമെന്നും സിപിഐ എം ഏരിയ സെക്രട്ടറി ടി എം ജോണ്‍, ലോക്കല്‍ സെക്രട്ടറി വി പി എസ് കുറുപ്പ് എന്നിവര്‍ പറഞ്ഞു. 2010– 2015 കാലയളവില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗമായിരുന്നു മോഹനന്‍ മക്കെള്ളി. ഇദ്ദേഹത്തിന്റെ ഭാര്യ നിലവില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗമാണ്.
Post Your Comments