ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം. പഞ്ചാബിൽ നവരാത്രിയോടനുബന്ധിച്ച് കർഷകർ പ്രധാനമന്ത്രിയുടെയും വൻ വ്യവസായികളുടെയും കോലം കത്തിച്ചതു സംബന്ധിച്ച് കോൺഗ്രസ്, ബിജെപി രാഷ്ട്രീയ വാഗ്വാദം. അതേസമയം ഇത്തരം സംഭവങ്ങൾ ആശാസ്യമല്ലെന്നും കർഷകരോടു പ്രധാനമന്ത്രി സംവദിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കർഷക നിയമത്തിനെതിരായ കർഷകരുടെ രോഷം കാണാതിരിക്കരുത്. പ്രധാനമന്ത്രി ഇടപെടണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Read Also: മെഹ്ബൂബയുടെ പരാമർശങ്ങൾ ദേശീയ വികാരം വ്രണപ്പെടുത്തി; പാർട്ടിവിട്ട് നേതാക്കൾ
എന്നാൽ കോലം കത്തിച്ചതിനു കോൺഗ്രസാണെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ കുറ്റപ്പെടുത്തി. ദസറ ആഘോഷങ്ങളിൽ രാവണന്റെ കോലത്തിനു പകരം നരേന്ദ്ര മോദി, ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരുടെ കോലം കത്തിക്കാൻ ഭാരതീയ കിസാൻ യൂണിയൻ ആഹ്വാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച പത്രവാർത്തയുടെ കട്ടിങ് വച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുൽ പറഞ്ഞിട്ടാണ് പഞ്ചാബിൽ കോലം കത്തിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിനെ ഇകഴ്ത്തുന്നത് നെഹ്റു–ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യമാണ്- ജെ.പി.നഡ്ഡ
Post Your Comments