വാഷിങ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇതുവരെ തോല്‍വി സമ്മതിക്കാതെ ഡൊണാള്‍ഡ് ട്രംപ്. വ്യാജ മാധ്യമ’ങ്ങളുടെ കണ്ണില്‍ മാത്രമാണ് ബൈഡന്‍ വിജയിച്ചതെന്നും ട്രംപ് പറഞ്ഞു. ട്രംപില്‍നിന്ന് ആദ്യമായി ഭരണമാറ്റത്തിന്റെ സൂചന ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്.
” വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു.”- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഭരണമാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു. ”നിലവിലെ സര്‍ക്കാര്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. എന്നാല്‍, ഭരണം മാറുമ്പോള്‍ എന്തുസംഭവിക്കുമെന്ന് പറയാനാകില്ല”. ഏതുഭരണമാണ് വരാനിരിക്കുന്നതെന്ന് കാലം തെളിയിക്കുമെന്നും ട്രംപ് പറഞ്ഞു.
Post Your Comments