തിരുവനന്തപുരം: സിപിഎം സെക്രട്ടറി സ്ഥാനത്തിൽ നിന്ന് കോടിയേരി ബാലകൃഷ്ണനെ ഒഴിവാക്കി പകരം എ.വിജയരാഘവനെ നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. എന്നാൽപിബി അംഗങ്ങളെ ഉള്‍പ്പെടെ ഒഴിവാക്കി വിജയരാഘവനെ നിശ്ചയിച്ചത് ‘പിണറായി ഭക്തി’കൊണ്ടെന്നും നേതാക്കള്‍.
അതേസമയം സിപിഎമ്മില്‍ സാധാരണ ഒന്നിലധികം ചുമതലകള്‍ ഒരാള്‍ക്ക് നല്‍കാറില്ല. എന്നാല്‍ വിജയരാഘവന് കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ പ്രസിഡന്റ് ആണ്. പോരാത്തതിന് എല്‍ഡിഎഫ് കണ്‍വീനറും. ഇതും പോരാഞ്ഞിട്ടാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി പദവി. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന് പിള്ളയും എം.എ.ബേബിയുമുണ്ട്. അവരെ രണ്ടുപേരെയും പരിഗണിച്ചിട്ടില്ല. സാധാരണ ഗതിയില്‍ സെക്രട്ടറി സ്ഥാനം നല്‍കേണ്ടിയിരുന്നത് എം.എ.ബേബിക്കായിരുന്നു.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, തോമസ് ഐസക്ക്, എ.കെ. ബാലന്, ഇ.പി. ജയരാജന്, കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്, പി.കെ. ശ്രീമതി തുടങ്ങിയവരുണ്ട്. ഇതില്‍ തോമസ് ഐസക്, എളമരം കരീം എന്നിവര്‍ മുതിര്‍ന്ന നേതാക്കളുമാണ്. കൂടാതെ പിണറായിയുടെ വിശ്വസ്തന് എന്ന് വിളിക്കുന്ന ഇ.പി. ജയരാജനും. ഇവരെ കൂടാതെയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ തന്നെ ആനത്തലവട്ടം ആനന്ദനും പി. കരുണാകരനും ഉണ്ട്. ഇതില്‍ മന്ത്രിമാരെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ചുമതലകളില്ലാത്ത മുതിര്‍ന്നനേതാക്കള്‍ ഉള്ളപ്പോഴാണ് വിജയരാഘവനെ പരിഗണിച്ചത്.
Read Also: സീറ്റിനെച്ചൊല്ലി കയ്യാങ്കളി; കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയില്‍
എസ്.രാമചന്ദ്രന് പിള്ള സംസ്ഥാനത്തേക്ക് വന്നാല്‍ പിണറായി വിജയന് പാര്‍ട്ടിയിലുള്ള അമിത സ്വാധീനം നഷ്ടപ്പെടും. എം.എ.ബേബിയും സ്വന്തം നിലപാടുള്ള ആളാണ്. തോമസ് ഐസക്ക് നേരത്തെ തന്നെ പിണറായി വിജയന് വിഭാഗത്തിന് എതിരെ ഗ്രൂപ്പ് സംഘടിപ്പിച്ച ആളാണ്. അതിനാല്‍ ഐസക്കിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിച്ചാല്‍ അത് പിണറായി വിജയനെ കാര്യമായി ബാധിക്കും.
എന്നാല്‍ പിണറായി വിജയന് പറയുന്നതിനപ്പുറം ചലിക്കാത്ത ആളാണ് വിജയരാഘവന് എന്നാണ് നേതാക്കളുടെ പ്രധാന ആക്ഷേപം. വിജയരാഘവനേക്കാള്‍ മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും എങ്ങനെ വിജയരാഘവന് മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നു.
Post Your Comments