KeralaLatest NewsNewsIndiaMobile PhoneTechnology

30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ; തകർപ്പൻ പ്ലാനുമായി ബി എസ് എൻ എൽ എത്തി

പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്‌എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 14 മുതല്‍ പ്ലാന്‍ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കള്‍ക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി പ്രമോഷനല്‍ ഓഫറായാണ് നല്‍കുന്നത് (ഫൈബര്‍ ബേസിക്).

Read Also : അർഹതയുള്ളവരെ കബളിപ്പിച്ച് പിൻ വാതിൽ നിയമനം നടത്തിയ ഇടതു സർക്കാറിന് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് നൽകില്ലെന്ന് പിഎസ് സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ 

തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാന്‍ നവംബര്‍ 14 മുതല്‍ എല്ലായിടത്തും ലഭിക്കും. 6 മാസം കഴിയുമ്ബോള്‍ 599 രൂപയുടെ പ്ലാനിലേക്കു മാറും.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒഴികെ ബിഎസ്‌എന്‍എല്ലിന്റെ ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ രാജ്യത്തുടനീളം ലഭ്യമാണ്. ഈ ഓഫര്‍ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കാനും കഴിയും. ഏറ്റവും പുതിയ പ്ലാനുകള്‍ ബിഎസ്‌എന്‍എലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button