ന്യൂഡല്‍ഹി: അയോദ്ധ്യയ്ക്ക് വീണ്ടും ലോക റെക്കാഡ്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 45 മിനിട്ടിനുള്ളില്‍ 6,06,569 ലക്ഷം ചെരാതുകള്‍ തെളിച്ച് അയോദ്ധ്യ നഗരം രണ്ടാമതും ഗിന്നസ് വേള്‍ഡ് റെക്കാഡ് നേടി.
അയോദ്ധ്യ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സരയൂ നദിക്കരയിലും ദീപങ്ങള്‍ തെളിച്ചു. രാമക്ഷേത്ര നിര്‍മ്മാണ സ്ഥലത്ത് 21,000 വിളക്കുകളാണ് തെളിച്ചത്. ഗിന്നസ് അധികൃതരുടെ ടീമും സന്നിഹിതരായിരുന്നു. 2019ല്‍ 4,10,000 ദീപങ്ങള്‍ തെളിച്ചാണ് ലോക റെക്കാഡില്‍ ഇടംപിടിച്ചത്. 2020ല്‍ 7 ലക്ഷം ദീപങ്ങള്‍ തെളിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Read Also :മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച രാത്രിയിലാണ് തുടക്കം കുറിച്ചത്. അയോദ്ധ്യയിലെ സാകേത് കോളേജില്‍ നിന്ന് നദീതീരം വരെയുള്ള അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് ദീപങ്ങള്‍ തെളിച്ചത്. ലേസര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ആഘോഷത്തിന് മാറ്റ്കൂട്ടി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അയോദ്ധ്യയില്‍ വന്നിറങ്ങിയ ഉടന്‍ ഇരുവരും പ്രാര്‍ത്ഥന നടത്തി. പിന്നീട് രാമന്‍, സീതാദേവി, ലക്ഷ്മണന്‍ എന്നിവരെ പ്രതിനിധീകരിച്ച് സരയു കരയില്‍ പുഷ്പക വിമാനത്തെ വരവേറ്റു. അയോദ്ധ്യയ്ക്ക് ആഗോള അംഗീകാരവും സ്വത്വവും ഉറപ്പുവരുത്തുന്നതിനായി ദീപോത്സവ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ എല്ലാ വര്‍ഷവും ദീപാവലി ദിനത്തില്‍ സംഘടിപ്പിക്കാറുണ്ട്.
Post Your Comments