Latest NewsNewsInternational

തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ഡോണൾഡ് ട്രംപ് അനുയായികളുടെ ആഘോഷപ്രകടനം

വാഷിങ്ടൻ ; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ഡോണൾഡ് ട്രംപ് അനുയായികളുടെ ആഘോഷപ്രകടനം. വാഷിങ്ടനിൽ ശനിയാഴ്ചയായിരുന്നു ട്രംപ് അനുകൂലികളുടെ മണിക്കൂറുകൾ നീണ്ട ആഘോഷം നടന്നിരിക്കുന്നത്. ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ൻ’ എന്ന എഴുതിയ പതാകകളും ‘ഗോഡ് ബ്ലെസ് യുഎസ്എ’ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രകടനം നടന്നത്.

ഇതിനെതിരെ നൂറുകണക്കിന് ഡമോക്രാറ്റ് പ്രവർത്തകരും റോഡിൽ തടിച്ചുകൂടിയതോടെ ഇരുപക്ഷവും തമ്മിൽ സംഘർഷമുണ്ടാക്കുകയുണ്ടായി. ‘തിരഞ്ഞെടുപ്പ് അവസാനിച്ചു, ട്രംപ് പരാജയപ്പെട്ടു’ എന്ന് ആർത്തു വിളിച്ചായിരുന്നു ഡമോക്രാറ്റ് പ്രവർത്തകരുടെ പ്രകടനം നടന്നത്. പരസ്പരം കുപ്പികൾ വലിച്ചെറിയുകയും ചെയ്തു. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ട്രംപിന്റെ പേര് പതിച്ച തൊപ്പികൾ ഉൾപ്പെടെ വിൽക്കുന്ന കടകൾ കയ്യേറുകയും സാധനങ്ങൾക്ക് തീയിടുകയും ചെയ്ത ഡമോക്രാറ്റുകൾക്കു നേരേ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയുണ്ടായി. രാത്രി എട്ടുമണിക്ക് വൈറ്റ് ഹൗസിന്റെ ഈസ്റ്റ് ബ്ലോക്കിനു സമീപവും സംഘർഷമുണ്ടായി. ഇതിനിടെ കുത്തേറ്റ 20കാരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.

ഇതുവരെ തോൽവി അംഗീകരിക്കാതിരുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജനവിധി അംഗീകരിക്കുന്നതിന്റെ ആദ്യ സൂചനകൾ നൽകിയിരുന്നതാണ്. വൈറ്റ്ഹൗസിൽ കോവിഡ് വാക്സീനെക്കുറിച്ചു സംസാരിക്കവേയാണ് ‘ഭാവിയിൽ ആരെന്നുമെന്തെന്നുമാർക്കറിയാം’ എന്ന് അദ്ദേഹം പറഞ്ഞത്.

‘ലോക്ഡൗണിലേക്ക് ഇനിയും പോകാൻ ഈ ഭരണകൂടം ആലോചിക്കുന്നില്ല. നാളെ എന്താകുമെന്ന കാര്യം ആർക്കറിയാം? ഏതു ഭരണമാകും ഭാവിയിലെന്ന് കാലം നിശ്ചയിക്കും’– ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ. യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ച് പുതിയ റെക്കോർഡിലെത്തുകയാണ്. എന്നാൽ വോട്ടു കൃത്രിമത്തെക്കുറിച്ച് ട്വിറ്ററിൽ ട്രംപ് വാദങ്ങൾ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button