KeralaLatest NewsNews

അമാൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: ഒന്നരക്കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി

കണ്ണൂർ: പയ്യന്നൂർ അമാൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഒന്നരക്കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചെന്ന് പൊലീസ് പറയുകയുണ്ടായി. പണവും സ്വർണ്ണവും നഷ്ടപ്പെട്ടെന്ന 15 പരാതികളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇന്നും സ്റ്റേഷനിലേക്ക് പരാതികളുമായി കൂടുതൽ പേരെത്തുമെന്നറിയിച്ചിരിക്കുകയാണ്. ഗൾഫിലുള്ള ജ്വല്ലറി ഡയറക്ടർമാരെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിക്കുകയുണ്ടായി.

2016 മുതൽ 2019 വരെ പയ്യന്നൂ‍ർ പുതിയ ബസ്റ്റാന്റ് സമീപത്ത് പ്രവർത്തിച്ച അമാൻ ഗോൾഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി ലഭിച്ചിരിക്കുന്നത്. നിക്ഷേപത്തിന് ഓരോ മാസവും ഒരു ലക്ഷത്തിന് ആയിരം രൂപ നിരക്കിൽ ഡിവിഡന്‍റ് തരാമെന്നും മൂന്ന് മാസം മുൻപേ അറിയിച്ചാൽ നിക്ഷേപം തിരികെ തരാമെന്നുമുള്ള വ്യവസ്ഥയിലാണ് പണം സ്വീകരിച്ചത്. ആളുകളിൽ നിന്നും നിക്ഷേപം നേരിട്ട് സ്വീകരിച്ച ജ്വല്ലറി മാനേജിംഗ് ഡയറക്ട പികെ മൊയ്തു ഹാജിക്കെതിരെ വഞ്ചന കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

എന്നാൽ അതിനിടെ തട്ടിപ്പ് നടത്തിയത് ജ്വല്ലറി മാനേജറും ഡയറക്ടറുമായിരുന്ന നിസാറാണെന്ന് അമാൻ ഗോൾഡ് എംഡി മൊയ്തു ഹാജി ആരോപിക്കുകയുണ്ടായി. തട്ടിപ്പിലൂടെ നേടിയ പണമുപയോ​ഗിച്ച് ദുബായിലേക്ക് കടന്ന് അവിടെ ബിസിനസ് നടത്തുകയാണ് നിസാർ. ജ്വല്ലറി പൂട്ടിയപ്പോൾ 110 നിക്ഷേപകർക്കായി നൽകാനുണ്ടായിരുന്നത് 9 കോടി രൂപയാണ്. ഈ തുക ആറ് ഡയറക്ടർമാർ ചേർന്ന് കൊടുത്ത് തീർക്കാൻ ധാരണയായിരിക്കുകയാണ്. എന്നാൽ അതേസമയം, പണം നൽകാൻ നിസാർ മാത്രം തയ്യാറാകുന്നില്ലെന്നും മൊയ്തു ഹാജി പറഞ്ഞു. കേസിലെ മുഖ്യപ്രതി മൊയ്തു ഹാജി ഇപ്പോഴും ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button