Latest NewsNewsIndia

കോവിഡ്​ ബാധിച്ച അഹമ്മദ്​ പ​ട്ടേലിനെ പ്രത്യേക പരിചരണത്തിനായി ഐ.സി.യുവിലേക്ക്​ മാറ്റി

ന്യൂഡൽഹി: കൊറോണ വൈറസ് രോഗം​ ബാധിച്ച മുതിർന്ന കോൺഗ്രസ്​ നേതാവ്​ അഹമ്മദ്​ പ​ട്ടേലിനെ പ്രത്യേക പരിചരണത്തിനായി ഐ.സി.യുവിലേക്ക്​ മാറ്റി. നിലവിൽ കാര്യങ്ങൾ ശരിയായ രീതിയിലാണെന്നും​ വിശദവിവരങ്ങൾ അറിയിക്കുമെന്നും പ്രാർഥിക്കണമെന്നും മകൻ ഫൈസൽ പ​ട്ടേൽ ട്വീറ്റ്​ ചെയ്​തു.

71കാരനായ പ​ട്ടേലിന്​ കഴിഞ്ഞ ഒക്​ടോബർ 1നാണ്​ കൊറോണ വൈറസ് രോഗം ​ സ്ഥിരീകരിച്ചത്​. രാജ്യസഭ എം.പിയായ പ​ട്ടേലിന്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ബന്ധപ്പെട്ടവരോട്​ ഐസൊലേഷനിൽ പോകാൻ അഭ്യർഥിച്ചിരുന്നു. ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയിലാണ്​ പ​ട്ടേൽ ചികിത്സയിലുള്ളത്​.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​, മുൻകേന്ദ്ര മന്ത്രി ആനന്ദ്​ ശർമ തുടങ്ങിയവർ അഹമ്മദ്​ പ​ട്ടേലിന്​ രോഗ ശാന്തി ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button