നെയ്യാറ്റിന്‍കര: സിനിമയെ വെല്ലും സീനുമായി തിരുവനന്തപുരം സ്ഥാനാർത്ഥികൾ. തദ്ദേശ തെരെഞ്ഞെടുപ്പിൽ ജേഷ്ടഠനും അനുജനും ഒരുവീട്ടില്‍ നിന്ന് മത്സര രംഗത്തെത്തുന്നതോടെ അവേശത്തിലാണ് അണികൾ. ഒരേ വീട്ടില്‍ നിന്ന് വ്യത്യസ്ത രാഷ്ട്രീയ പ്രത്യേശാസ്ത്രത്തില്‍ വിശ്വസിക്കുന്ന രണ്ട് നേതാക്കള്‍.
എന്നാൽ നെയ്യാറ്റിന്‍കരയിലാണ് അപൂര്‍വ മാമാങ്കത്തിന് വേദിയൊരുങ്ങുന്നത്. ഒരേ വാര്‍ഡിലെ തിരഞ്ഞടുപ്പില്‍ മത്സരിക്കുന്നത് ജേഷ്ട്ഷാനുജന്മാര്‍. ജ്യേഷ്ഠന്‍ സിപിഎം അനിയന്‍ കോണ്‍ഗ്രസ്. നഗരസഭയുടെ മരുതത്തൂര്‍ വാര്‍ഡിലാണ് ഈ അപൂര്‍വ സഹോദരങ്ങള്‍ ഏറ്റുമുട്ടുന്നത്. ചേട്ടന്‍ പുരുഷോത്തമന്‍നായര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. വിമുക്തഭടനായി മടങ്ങിയെത്തിയശേഷമാണ് അനിയന്‍ എസ്.സനല്‍കുമാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നത്. നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു.
Read Also: പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാതില്‍പ്പടി സേവനം
മാതാവ് വസുന്ധാരമ്മയോടൊപ്പമാണ് പുരുഷോത്തമന്‍നായരുടെ താമസം. ഇരുവരും അമ്മയ്ക്ക് പ്രീയപ്പെട്ട മക്കള്‍. പക്ഷം പിടിക്കാന്‍ അമ്മ ഒരുക്കമല്ല. അമ്മയുടെ അനുഗ്രഹം തേടിയ ശേഷമാണ് ഇരുവരും പോര്‍ക്കളത്തിലേക്ക് ഇറങ്ങിയത്. വോട്ടര്‍മാരില്‍ കൗതുകം ഉണര്‍ത്തുന്ന സഹോദരങ്ങള്‍ക്ക് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ മാത്രമെ ഭിന്നാഭിപ്രായമുള്ളു. മറ്റെല്ലാകാര്യത്തിലും അവരൊന്നാണ്.
Post Your Comments