ഡല്‍ഹി :എല്ലാ വര്‍ഷത്തെയും പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 ന് ജമ്മു കശ്മാരിലെ രാജൗരിയിലാണ് സൈനികരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്. അന്നും സൈനിക വസ്ത്രധാരണത്തില്‍ എത്തിയ പ്രധാനമന്ത്രി ജവാന്‍മാര്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ഇത്തവണ രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ അതിര്‍ത്തിയിലാണ് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തിന് പ്രധാനമന്ത്രി എത്തിയത്.ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് എം.എം.നര്‍വാനെ, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്.ഭദൗരിയ, ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ജയ്സാല്‍മീറിന്റെ ലോംഗെവാല അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാന്‍മാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്.
ഇന്തോ-പാകിസ്ഥാന്‍ അതിര്‍ത്തിയായ ജയ്‌സാല്‍മീറിലാണ് പ്രസിദ്ധമായ തനോട്ട് മാതാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ സൈനിക ചരിത്രത്തില്‍ ലോങ്വാലയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. 1971 ല്‍ ഇന്ത്യയും പാകിസ്ഥാമായി യുദ്ധമുണ്ടായപ്പോള്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്ന സ്ഥലമാണിത്.
അന്നത്തെ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികള്‍ക്ക് വരുത്തിയ നാശം അവര്‍ ഇപ്പോഴും മറക്കുന്നില്ല. 1971 ഡിസംബര്‍ നാലിലെ യുദ്ധത്തില്‍ ലോങ്വാല പോസ്റ്റ് പിടിച്ചെടുക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമത്തില്‍ അവരുടെ 34 ടാങ്കുകളും അഞ്ഞൂറ് വാഹനങ്ങളും ഇരുനൂറ് ജവാന്‍മാരെയും നഷ്ടമായി.
Post Your Comments