ജയ്‌സാല്‍മര്‍: ദിപാവലി ദിനത്തിൽ സൈനികരെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ അടുത്തേക്കു പോവാതെ തന്റെ ദീപാവലി ആഘോഷം പൂര്‍ണമാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘നിങ്ങള്‍ എവിടെയോ ആവട്ടെ, നിങ്ങളിലേക്കു വരാതെ എന്റെ ദീപാവലി പൂര്‍ണമാവില്ല. ഓരോ ഇന്ത്യക്കാരന്റെയും ആശംസയുമായാണ് ഞാന്‍ വന്നിരിക്കുന്നത്.’- പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ നിന്ന് ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന്‍ സൈനികരെ തടയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ താത്പര്യം സംരക്ഷിക്കുന്നതില്‍ തരിമ്പു പോലും ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകത്തിന് ഇപ്പോള്‍ അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീപാവലി ദിനത്തില്‍ ജയ്‌സാല്‍മറില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
Read Also: വിവാദം വേണ്ട; കോടിയേരിയുടെ പടിയിറക്കത്തിൽ കാരണം വ്യക്തമാക്കി യെച്ചൂരി
എന്നാൽ രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിലും അതിനെ വെല്ലുവിളിക്കുന്നവര്‍ക്കു ചുട്ട മറുപടി കൊടുക്കുന്നതിലും ഇന്ത്യ കരുത്തു കാണിച്ചിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനെും സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നു. ലോകത്തിന് ഇപ്പോള്‍ അറിയാം, രാജ്യതാത്പര്യങ്ങളില്‍ ഇന്ത്യ തരിമ്പു പോലും വിട്ടുവീഴ്ച ചെയ്യില്ല. വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ശക്തികളെക്കൊണ്ട് ലോകം കുഴപ്പത്തിലായിരിക്കുകയാണ്. വൈകൃത മനസ്സുകളാണ് അവരെ നയിക്കുന്നത്. മറ്റുള്ളവരെ മനസ്സിലാക്കുകയും മനസ്സിലാക്കിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ അതിനെ പരീക്ഷിക്കാന്‍ വന്നാല്‍ കടുത്ത മറുപടി നല്‍കും.- പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments