തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്‍റെ പേരില്‍ പൂന്തുറ സിറാജിനെ പി.ഡി.പിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ബംഗളൂരുവില്‍ നിന്ന് അറിയിച്ചു. പി.ഡി.പി സംഘടനാ പ്രവര്‍ത്തന രംഗത്ത് നിന്നും മാറി നിൽക്കുകയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലുമാണ് സിറാജിനെ പുറത്താക്കാനുള്ള പാര്‍ട്ടി തീരുമാനം.
പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പരിപാടികളില്‍ പൂന്തുറ സിറാജ് സഹകരിച്ചില്ലെന്നും 25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്‍റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു.
പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ.എന്‍.എല്ലില്‍ ചേരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം ഡിവിഷനില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സിറാജിന്‍റെ നീക്കം
Post Your Comments