മുംബൈ: മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. നാല് വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്. സത്താറക്ക് സമീപമാണ് സംഭവം.വി മുംബൈയിലെ വാശിയില്‍ നിന്ന് ഗോവയിലേക്ക് പോയ ട്രാവലര്‍ നദിയിലേക്ക് മറിയുകയായിരുന്നു. 12 പേരടങ്ങുന്ന മലയാളി കുടുംബങ്ങളുടെ സംഘം ഗോവയിലേക്കുള്ള യാത്രയിലായിരുന്നു.
പൂനെ-ബാംഗ്ലൂര്‍ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയില്‍ ഘോറയിലാണ് അപകടം. പാലത്തില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഒഴികെ മറ്റെല്ലാവരും മുംബൈയില്‍ സ്ഥിരതാമസക്കാരായ മലയാളികളാണ്.
തൃശൂര്‍ സ്വദേശികളായ മധുസൂദനന്‍ നായര്‍, ഉഷാ നായര്‍, സാജന്‍, ആദിത്യ, ആരവ്(4) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുക്കള്‍ നാട്ടില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മലയാളി സമാജങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും അപകടം നടന്ന സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കി.
നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്കാണ് ട്രാവലര്‍ മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരെ പരിക്കുകളോടെ സത്താറയിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post Your Comments