ജയ്പുര്‍: രാജ്യമെങ്ങും ദീപാവലി ആഘോഷത്തിലാണ്. ഇത്തവണ ലോങ്കേവാലയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധ ടാങ്കില്‍ യാത്രചെയ്ത് അദ്ദേഹം സൈനികരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
രാജസ്ഥാനിലെ ജെയ്സല്‍മേറിലെ ചടങ്ങിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാജ്ഞലി അര്‍പ്പിച്ചു. സൈനികരാണ് രാജ്യത്തിന്റെ ഏറ്റവും ശക്തിയെന്ന് താന്‍ അടിയുറച്ച് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൈനികര്‍ക്ക് മധുരം വിതരണം ചെയ്ത പ്രധാനമന്ത്രി ലോങ്കേവാലയിലെ മ്യൂസിയവും സന്ദര്‍ശിച്ചു.
https://twitter.com/BJP4India?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor
Post Your Comments