മുംബൈ: സഞ്ചരിച്ച് കൊണ്ടിരുന്ന ബസ് പാലത്തില്‍ നിന്ന് തെറിച്ച് വരണ്ട നദിയില്‍ പതിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ കാരാഡ് ടൗണിന് സമീപമാണ് സംഭവം. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉഷ നായര്‍ (40), മധുസൂദന്‍ നായര്‍ (42), ആദിത്യ നായര്‍ (23), സജന്‍ നായര്‍ (35), ആരവ് നായര്‍ (3) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റവര്‍ കാരാഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസില്‍ ഗോവയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു സംഘം. മരിച്ചവരും പരിക്കേറ്റവരും നവി മുംബൈയിലെ വാഷി നിവാസികളാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലര്‍ച്ചെ 4.30-4.45 ഓടെ പൂനെ-ബെംഗളൂരു ഹൈവേയിലെ അംബ്രാജ് എന്ന സ്ഥലത്ത് വച്ച് ഡ്രൈവര്‍ റിങ്കു സാഹുവിന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സംഭവം നടന്നപ്പോള്‍ ബസ് അമിതവേഗതയിലായിരുന്നു ബസ് പാലത്തില്‍ നിന്ന് 40 അടി താഴേക്ക് പതിക്കുകയായിരുന്നു.
പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരവും മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന് കീഴില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments