Latest NewsNewsIndia

ചരിത്രം തിരുത്തി; ഇ.ഡി ഡ​യ​റ​ക്ട​റുടെ കാ​ലാ​വ​ധി നീട്ടി കേന്ദ്രസര്‍ക്കാര്‍; ഇനിയുള്ള മിശ്രയുടെ കരുനീക്കങ്ങൾ നിര്‍ണായകം

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റുടെ കാ​ലാ​വ​ധി നീട്ടി കേന്ദ്രസര്‍ക്കാര്‍. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ​ഞ്ജ​യ് കു​മാ​ര്‍ മി​ശ്ര​യു​ടെ കാ​ലാ​വ​ധിയാണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ടിയത്. എന്നാൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ഡി ഡ​യ​റ​ക്ട​റു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ന്ന​ത്.

എന്നാൽ ന​വം​ബ​ര്‍ 18ന് വിരമിക്കാനിരിക്കെയാണ് സ​ഞ്ജ​യ് മി​ശ്രയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. അതേസമയം നിലവിൽ അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സര്‍വീസ് നീട്ടിനല്‍കിയിരിക്കുതെ​ന്നാ​ണ് സൂ​ച​ന. പ്രധാനമന്ത്രി നരേന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ്വ​സ്ത​നാ​ണ് സ​ഞ്ജ​യ് കു​മാ​ര്‍.

കേന്ദ്ര സര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയായി നിയമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണല്‍ സെക്രട്ടറി റാങ്ക് നല്‍കുന്നതിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. ഇതാദ്യമായാണ് ഇഡി ഡയറക്ടര്‍ക്ക് കാലാവധി നീട്ടി നല്‍കുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ബാലേഷ് കുമാര്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറി എസ് എം സഹായ്, മുംബൈയിലെ ആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ അമിത് ജെയിന്‍ എന്നിവരെ ഇഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഇപ്പോഴന്വേഷിക്കുന്ന കേസുകളുടെ രാഷ്ട്രീയ പ്രാധാന്യം കൂടി കണക്കിലെടുത്ത് മിശ്ര തുടരട്ടെ എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് സൂചനകള്‍.

Read Also: അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമെന്ന് സമിതി; അധികാരമുണ്ടെന്ന് ഇ ഡി

ഡയറക്ടര്‍ കര്‍ണയില്‍സിങ് വിരമിച്ചതോടെയാണ് മിശ്ര ഇഡിയെ നയിക്കാന്‍ എത്തിയത്. അന്ന് മിശ്ര നിലവില്‍ ആദായനികുതി വകുപ്പില്‍ ചീഫ് കമ്മിഷണറായിരുന്നു. 2018ല്‍ ഒട്ടേറെ സുപ്രധാന കേസുകളുടെ അന്വേഷണത്തിനു നടുവിലാണെങ്കിലും കര്‍ണയില്‍സിങ്ങിന് ഇഡി ചീഫിന്റെ കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍ രണ്ട് കൊല്ലം കഴിയുമ്പോള്‍ മിശ്രയ്ക്ക് വേണ്ടി സാധ്യത തേടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. 1984ലെ ഐആര്‍എസ് ബാച്ചാണ് മിശ്ര.

കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ ഇഡി നടത്തിയത് ചടുലമായ നീക്കമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് പോലും നാടകീയത നിറച്ചായിരുന്നു. സിബിഐയ്ക്ക് സമാനമായ അംഗീകരാം ഏജന്‍സിക്ക് കിട്ടി. ഈ സാഹചര്യത്തിലാണ് ഇഡി തലവന്റെ കാലാവധി നീട്ടാനുള്ള തീരുമാനം. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മിശ്രയ്ക്ക് അനുകൂലമാണ്.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ ഇഡിക്കു മൊഴി നല്‍കിയതാണ് സ്വര്‍ണ്ണ കടത്ത് കേസില്‍ നിര്‍ണ്ണായകമായത്. ലക്ഷക്കണക്കിനു രൂപയുമായി സ്വപ്ന എത്തിയപ്പോള്‍ ബാങ്ക് ലോക്കര്‍ തുറക്കാന്‍ സഹായിച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടാണ്. ലോക്കര്‍ തുറക്കാനും അതില്‍ പണമടക്കമുള്ല വസ്തുക്കള്‍ സൂക്ഷിക്കാനും സഹായിച്ചതും ശിവശങ്കറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഓരോ ഇടപാടും താന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു എന്നും വേണുഗോപാല്‍ മൊഴി നല്‍കി. ശിവശങ്കറെ ഒപ്പമിരുത്തിയാണ് ഇഡി വേണുഗാപാലിന്റെ മൊഴിയെടുത്തത്.

അതേസമയം കോടിയേരി ബാലകൃഷ്ണനിലൂടെ ആദ്യ വിക്കറ്റ് വീണതിന്റെ ആഹ്ളാദത്തില്‍ പ്രതിപക്ഷം. അടുത്ത ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് ലാക്കാക്കിയാണ് പ്രതിപക്ഷ കരുക്കള്‍ നീക്കുന്നത്. ഇ.ഡിയുടെ എതിര്‍സത്യവാങ്മൂലം കോടതി അംഗീകരിച്ചാല്‍ വൈകാതെ മുഖ്യമന്ത്രിയേയും ചോദ്യംചെയ്യുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നു. അങ്ങനെവന്നാല്‍ മുഖ്യമന്ത്രിക്കു കടിച്ചുതൂങ്ങിയിരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ അങ്ങനെയൊന്നുണ്ടായാല്‍ അത് ബംബറാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button