ന്യൂഡൽഹി : പാകിസ്താനിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് ഭാരതീയ യുവമോർച്ച . പൗരത്വ നിയമം പാസാക്കിയ ശേഷം ആദ്യമായാണ് പാക് അഭയാർത്ഥികൾ ഇത്ര വിപുലമായി ദീപാവലി ആഘോഷിക്കുന്നത് . ഡൽഹിയിലെ ആദർശ് നഗറിൽ ഒരുക്കിയ പരിപാടികൾക്ക് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനും എം പിയുമായ തേജസ്വി സൂര്യയാണ് നേതൃത്വം നൽകിയത്.
ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാർ, പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്ക് സുരക്ഷിതമായ അഭയം നൽകിയതിന് നന്ദി – തേജസ്വി സൂര്യയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പറഞ്ഞാണ് പാക് ഹിന്ദു അഭയാർത്ഥികൾ ആഘോഷപരിപാടികളിൽ പങ്കെടുത്തത് .
പലരും മൊബൈൽ ഫോണുകളിൽ മോദിയുടെ ചിത്രങ്ങളും ഇട്ടിരുന്നു .മധുര പലഹാരങ്ങൾ വിതരണം പങ്കുവെച്ചും, ആരതി പൂജകളിൽ പങ്കെടുത്തുമായിരുന്നു ആഘോഷം അവർ പൂർണ്ണമാക്കിയത്. ന്യൂനപക്ഷമായതിന്റെ പേരിൽ പാകിസ്താനിൽ ഏറെ പീഡനങ്ങൾ സഹിക്കേണ്ടി വന്ന അവർക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കുന്ന മോദി സർക്കാരിന് പൗരത്വ നിയമം പാസാക്കിയതിന്റെ പേരിൽ കൈയ്യടിക്കാനും അവർ മറന്നില്ല.
BJYM celebrated Deepavali with Hindu refugees from Pak in Adarsh Nagar, Delhi, today. It was their 1st Diwali after CAA.
India is the only land for Hindus all around the world. I thank PM Sri @narendramodi for providing persecuted Hindus a safe shelter.
Happy Deepavali all :) pic.twitter.com/fKoVd3JnhA
— Tejasvi Surya (@Tejasvi_Surya) November 13, 2020
Post Your Comments