ദില്ലി: ഹരിയാനയിലെ തൊഹാന നഗരത്തിലെ വാടക വീട്ടില്‍ യുവാവും ഭാര്യയും 18മാസം പ്രായമായ പെണ്‍കുഞ്ഞും മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നു. 32കാരിയായ മഞ്ജു ദേവിയെയും കുഞ്ഞിനെയും കൊന്നാണ് 35കാരനായ സുനില്‍ കുമാര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.
ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. കിടക്കയിലാണ് മഞ്ജു ദേവിയുടെയും മകളുടെയും മൃതദേഹം കിടന്നിരുന്നത്. ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. സ്റ്റോര്‍ റൂമില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തുകയുണ്ടായത്.
ഭാര്യയെയും കുഞ്ഞിനെയും കൊന്നതിന് ശേഷം സുനില്‍ കുമാര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരമായി വഴക്കുകൂടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത്് അന്വേഷണം തുടങ്ങി.
Post Your Comments