തിരുവനന്തപുരം: സിപിഎം സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ബാലകൃഷ്ണന് പടിയിറങ്ങിയതിനു പിന്നാലെ നിരവധി ചോദ്യങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബിനീഷ് കോടിയേരിയുടെ കേസിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ മുഖ്യമന്ത്രിയും ധാര്‍മികമായി രാജിവെക്കേണ്ടതല്ലേയെന്ന ചോദ്യമാണ് ശോഭാ സുരേന്ദ്രന് ഉന്നയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോടിയേരി ബാലകൃഷ്ണന് പുത്രചെയ്തികളുടെ പാപഭാരം പേറി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍, ഈ ധാര്‍മ്മികതയൊന്നും പിണറായി വിജയന് ബാധകമല്ലേ എന്നതാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടന്ന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പാണ്.
Read Also: അഴിമതിയിൽ മുങ്ങി മുന്നണികൾ; എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് പരസ്പര ധാരണയില്‍: കെ സുരേന്ദ്രൻ
ശിവശങ്കര്‍ നേരിട്ട് നടത്തിയ സ്പ്രിങ്ക്ലര്‍ ഇടപാടില്‍ ഉള്‍പ്പടെ ഐ ടി കമ്പനി നടത്തുന്ന മകളുടെയും അവരുടെ സ്ഥാപനത്തിന്റെയും പങ്ക് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായിരിക്കെ, ഐ ടി വകുപ്പ് മന്ത്രിയായും മുഖ്യമന്ത്രിയായും തുടരുന്നതില്‍ ധാര്‍മ്മികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നില്ലേ? ബിനീഷ് കുറ്റക്കാരനാകുമ്പോള്‍ കോടിയേരി രാജി വെയ്ക്കേണ്ടി വരുമെങ്കില്‍ വീണ വിജയന്റെ ഐ ടി വകുപ്പിലെ ഇടപാടുകള്‍ക്ക് മുഖ്യമന്ത്രി എന്നേ രാജിവയ്ക്കേണ്ടതല്ലേ?
Post Your Comments