Latest NewsNewsIndia

ഇന്ത്യയില്‍ അതിശക്തമായ ഭീകരാക്രമണം നടത്താന്‍ തയ്യാറെടുത്ത് പാകിസ്ഥാനിലെ ഭീകരസംഘടന : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്… അതീവജാഗ്രതയില്‍ രാജ്യം …. ആക്രമണകാരികള്‍ ബംഗാളില്‍ നിന്നുള്ളവര്‍

 

കൊല്‍ക്കത്ത: ഇന്ത്യയില്‍ അതിശക്തമായ ഭീകരാക്രമണം നടത്താന്‍ തയ്യാറെടുത്ത് പാകിസ്ഥാനിലെ ഭീകരസംഘടന. പശ്ചിമബംഗാളില്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദ ഭീകരരാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നും അന്വേഷണ സംഘം നവംബര്‍ അഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

എന്‍ഐഎ പിടികൂടിയ അല്‍ഖ്വയ്ദ ഭീകരനില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. വിദേശരാജ്യങ്ങളിലുള്ളവരെ ഉപയോഗിച്ച് അല്‍ഖ്വയ്ദയുടെ പ്രാദേശികമായി ആളുകളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അല്‍ഖ്വയ്ദ ബംഗാളില്‍നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തതായാണ് വിവരം. ബംഗാളിലെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെ അല്‍ഖാഇദ ഉന്നംവെച്ചിരുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button