![](/wp-content/uploads/2020/11/new_project_-_2020-11-10t184135238jpg-e1605246107771.jpg)
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും ഇരുവര്‍ക്കും സൗകര്യപ്രധമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ചരിത്രപരമായ തെരഞ്ഞെടുപ്പിലൂടെ ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ വ്യാഴാഴ്ചയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിക്കുകയുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബൈഡനെ അഭിനന്ദിച്ചുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിക്കുകയുണ്ടായി. ട്വിറ്ററിലൂടെയാണ് ബൈഡനെ മോദി അഭിനന്ദിച്ചിരിക്കുന്നത്.
ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി അറിയിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ ശ്രീവാസ്തവ പറഞ്ഞു. ഇരു നേതാക്കളും എപ്പോള്‍ പരസ്പരം സംസാരിക്കുമെന്ന ചോദ്യത്തിന് ഇരുവര്‍ക്കും സൗകര്യപ്രദമായ സമയത്തെന്ന് അദ്ദേഹം മറുപടി നൽകുകയുണ്ടായി.
Post Your Comments