Latest NewsNewsInternational

പാക്കിസ്ഥാനിൽ‌ ഒരു സ്ത്രീയും സുരക്ഷിതയല്ല; ‘ജയില്‍ സെല്ലിലും ബാത്‌റൂമിലും ക്യാമറ വെച്ചു നിരീക്ഷിച്ചു; തുറന്നു പറഞ്ഞ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം

അറസ്റ്റിലായപ്പോഴാണ് ഇത്തരത്തില്‍ മോശം അനുഭവമുണ്ടായതെന്ന് മറിയം വ്യക്തമാക്കി

കേസിൽ ഉൾപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അധികൃതര്‍ സെല്ലിലും ബാത്‌റൂമിലും ക്യാമറ വെച്ചിരുന്നതായി ഗുരുതര ആരോപണവുമായി മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം രം​ഗത്ത്.

മറിയം നൽകിയ ഒരു അഭിമുഖത്തിലാണ് താന്‍ ജയിലില്‍ നേരിട്ട ചില അതിക്രമങ്ങളെക്കുറിച്ച്‌ അവര്‍ ഉന്നയിച്ചത്. ജയില്‍ സെല്ലില്‍ മാത്രമല്ല, ബാത്‌റൂമിലും അവര്‍ ക്യാമറകള്‍ പിടിപ്പിച്ചിരുന്നു, ഇന്ന് അതേക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിയം.

വൻ വിവാദമായ ചൗധരി ഷുഗര്‍ മില്‍ കേസില്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലായപ്പോഴാണ് ഇത്തരത്തില്‍ മോശം അനുഭവമുണ്ടായതെന്ന് മറിയം വ്യക്തമാക്കിയത് വിവാദമാകുകയാണ്.

ജീവിതത്തിൽ രണ്ട് തവണ താന്‍ ജയിലില്‍ കിടക്കേണ്ടി വന്നു, സ്ത്രീയായ താന്‍ നേരിട്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ജാള്യത മൂലം അവര്‍ക്ക് മുഖം വെളിയില്‍ കാണിക്കാന്‍ ധൈര്യമുണ്ടാകില്ല, -പിഎംഎല്‍എന്‍ വൈസ് പ്രസിഡന്റായ മറിയം പറഞ്ഞു, മുറിയിലേക്ക് അതിക്രമിച്ച്‌ കയറി പിതാവ് നവാസ് ഷെരീഫിന്റെ മുന്നില്‍വെച്ച്‌ അറസ്റ്റ് ചെയ്യുകയും അതിക്രമങ്ങള്‍ നടത്തുകയും ചെയ്‌തെങ്കില്‍ പാകിസ്താനില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് മറിയം പറഞ്ഞു.

shortlink

Post Your Comments


Back to top button