റാവല്‍പിണ്ടി: അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് ജയിലില്‍ വളരെ നിലവാരം കുറഞ്ഞ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നതെന്ന് ആരോപണം. ‘ബി’ ക്ലാസ് നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭിക്കേണ്ട നവാസ് ഷരീഫിന് ജയിലില്‍ കിടക്കയില്ലെന്നും ശുചിമുറി നാളുകളായി വൃത്തിഹീനമായ അവസ്ഥയിലാണെന്നും ഷരീഫിന്റെ മകന്‍ ഹുസൈന്‍ നവാസ് ഷരീഫ് ആരോപിച്ചു.
പ്രധാനമന്ത്രിയായിരുന്ന സമയത്ത് അഴിമതിപ്പണമുപയോഗിച്ചു ലണ്ടനിൽ നാലു ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്ന കേസിലാണ് കോടതി കഴിഞ്ഞയാഴ്ച ഷരീഫിനു പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. മകൾ മറിയത്തിന് ഏഴു വര്‍ഷം തടവാണു ലഭിച്ചത്.
Post Your Comments