ന്യൂഡല്‍ഹി: കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ രാജ്യം അണ്‍ലോക്ക് പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ പോകുന്നുവെന്നാണ് പ്രചാരണം. ഡിസംബര്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നുവെന്ന പ്രചാരാണം സര്‍ക്കാര്‍ തന്നെ തള്ളിക്കളഞ്ഞു. ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന്‍െ്റ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചുതുടങ്ങിയതോടെ ഇക്കാര്യം തടയിടുന്നതിന് വേണ്ടിയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ ഫാക്ട് ചെക്ക് സംവിധാനം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് പി.ഐ.ബി ഫാക്ട് ചെക്ക് തുടങ്ങിയത്.
Post Your Comments