ബംഗ്ലൂരു: കോവിഡ് പോസിറ്റീവ് ആണെന്ന ഫലം ആർടിപിസിആർ കിറ്റിന്റെ പിഴവ് മൂലമെന്ന് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി പറയുകയുണ്ടായി. നടന് തിങ്കളാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു ഉണ്ടായത്. മൂന്ന് തവണ ഡോക്ടർമാർ പരിശോധിച്ചപ്പോഴും നെഗറ്ററിവാണെന്ന് നടൻ ട്വിറ്ററിലുടെ അറിയിക്കുകയുണ്ടായി.
പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments