ചെന്നൈ: ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി മകന്റെ ഭാര്യ . കൂടത്തായിലെ മറ്റൊരു ജോളിയായി ജയമാല . ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി മകന്റെ ഭാര്യ … കൂടത്തായിലെ മറ്റൊരു ജോളിയായി ജയമാല. ചെന്നൈയിലാണ് ക്രൂരമായ കൂട്ടക്കൊല നടന്നിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയേറ്റ് കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഭാര്യയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. കുടുംബത്തിലെ മരുമകളാണ് കൊലപാതകം നടത്തിയെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്.
Read Also : ഭാര്യയെയും 18മാസം പ്രായമായ കുഞ്ഞിനെയും കൊന്ന് യുവാവ് ജീവനൊടുക്കി
ജീവനാംശവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ മൂന്ന് പേരുടെ ജീവനെടുത്തത്. യുവതിയും ബന്ധുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിലെ സൗകാര്‍പേട്ടില്‍ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
ഫിനാന്‍സ് കമ്പനി നടത്തുന്ന ദിലീപ് താലില്‍ ചന്ദ് (74) ഭാര്യ പുഷ്പ ബായി (70) മകന്‍ ശ്രിഷിത്ത് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് നിലകെട്ടിടത്തിലെ ആദ്യ നിലയിലുള്ള വീട്ടില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ദിലീപിന്റെ മൂത്തമകള്‍ വീട്ടിലെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു മൂവരും. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന ശ്രിഷിത്തിന്റെ ഭാര്യ ജയമാലയും സംഘവും പിപിഇ കിറ്റ് ധരിച്ചാണ് വീടിനുള്ളില്‍ പ്രവേശിച്ചത്.
പൂണെ സ്വദേശിയായ ജയമാലയും ശ്രിഷിത്തും വിവാഹിതരാകുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പൂനയില്‍ കുട്ടികളൊടൊപ്പമായിരുന്നു ജയമാല താമസിച്ചിരുന്നത്. ഇവരുടെ വിവാഹമോചന കേസ് ചെന്നൈയിലെ കുടുംബ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇരുവരും ചെന്നൈയിലും പൂനയിലുമായി പരസ്പരം പഴിചാരിക്കൊണ്ട് പരാതി നല്‍കിയിട്ടുണ്ട്. ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കം മുറുകിയതോടെ ശ്രിഷിത്ത് ജയമാല ആവശ്യപ്പെട്ട ജീവനാംശം നല്‍കില്ലെന്ന് വ്യക്തമാക്കി.
പ്രശ്‌നം സംസാരിച്ച് പരിഹരിക്കാനാണ് ജയമാലയും സഹോദരന്‍ ഉള്‍പ്പെടെയുള്ള മൂന്ന് ബന്ധുക്കളും ചെന്നൈയിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ പ്രകോപിതയായ ജയമാല കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
ജയമാലയും സഹോദരനും കാറിലും മറ്റ് രണ്ട് ബന്ധുക്കള്‍ ട്രൈയിന്‍ മാര്‍ഗവും ആണ് ചെന്നൈയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ പൂണെയിലെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയാണ്. വെടിയൊച്ചയുടെ ശബ്ദം കേട്ടിട്ടില്ലെന്നാണ് അയല്‍വാസികളുടെ മൊഴി. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കാണോ വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ജയമാലയെയും ബന്ധുക്കളെയും പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കി.
Post Your Comments