Latest NewsIndiaNews

മതസംഘടനകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വിദേശ ധനസഹായത്തിന് പൂട്ട് വീഴുന്നു : നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്രം

ന്യൂഡല്‍ഹി : മതസംഘടനകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വിദേശത്തു നിന്നുള്ള ധനസഹായത്തിന് പൂട്ട് വീഴുന്നു . നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്രം.
ചുരുങ്ങിയത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം തുകയെങ്കിലും ചെലവഴിച്ചതുമായ സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശ ഫണ്ടുകള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് പുതിയ ചട്ടം.

Read Also : അഴിമതിയിൽ മുങ്ങി മുന്നണികൾ; എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് പരസ്പര ധാരണയില്‍: കെ സുരേന്ദ്രൻ

വിദേശ സംഭാവന സ്വീകരിക്കാനൊരുങ്ങ സന്നദ്ധ സംഘടനകള്‍ എത്ര പണമാണ് സ്വീകരിക്കുന്നതെന്നും എന്തിന് വേണ്ടിയാണ് ആ പണം ചെലവാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നല്‍കുന്നവരില്‍ നിന്ന് സ്വീകരിക്കണമെന്നും അത് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.

എന്‍ജിഒ ഭാരവാഹികളുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് എഫ്സിആര്‍എ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്,.വിദേശ ധനസഹായം നല്‍കുന്നത് ഒരു വ്യക്തിയാണെങ്കില്‍, ആ വ്യക്തി സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനോ ഭാരവാഹിയോ ആയിരിക്കാന്‍ പാടില്ല. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫിസ് ഭാരവാഹികളോ ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നല്‍കുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button