ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 41 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് വിഭാഗം പിടികൂടി. സ്വര്‍ണക്കടത്തിന് ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. തമിഴ്നാട് തൂത്തുകുടി സ്വദേശികളായ റഹ്മാന് (41) അബ്ദുല്‍ ഫൈസിന് (26) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ദുബൈയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഫ്ളൈ ദുബൈ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരായിരുന്ന ഇവര്‍ 800 ഗ്രം തൂക്കം വരുന്ന സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
Read Also: ചൈനീസ് നിക്ഷേപം: ഇളവനുവദിക്കാനൊരുങ്ങി കേന്ദ്രമന്ത്രിസഭാ സമിതി
എന്നാൽ വിമാനത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ യാത്രക്കാരെ നിരീക്ഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ നടത്തത്തില്‍ പന്തികേട് തോന്നിയതോടെ പാസ്പോര്‍ട്ട് വാങ്ങി പരിശോധിച്ചു. ഇവര്‍ സ്ഥരമായി യാത്ര ചെയ്യുന്ന സംഘത്തില്‍ ഉള്‍പ്പെട്ടതാണെന്ന് മനസ്സിലാക്കി കൂടുതല്‍ ചോദ്യം ചെയ്പ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചതായി വിവരം കിട്ടിയത്. തുടര്‍ന്ന്, ഇവരെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയാണ് സ്വര്‍ണം കണ്ടെടുത്തത്.
Post Your Comments