ന്യൂഡല്‍ഹി: ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളിലെ ഗവേഷണത്തിനായി ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ കേന്ദ്രം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുകയുണ്ടായി. ഗുജറാത്തിലെയും രാജസ്ഥാനിലെയും ആയുര്‍വേദ ഗവേഷണ സ്ഥാപനങ്ങളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ് വഴി നിർവഹിക്കുകയുണ്ടായി പ്രധാനമന്ത്രി.
”ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ ഡബ്ല്യൂഎച്ച്ഒ ഗ്ലോബല്‍ സെന്റര്‍ സ്ഥാപിക്കുകയാണ്. പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിലെ ഗവേഷണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം”- പ്രധാനമന്ത്രി പറയുകയുണ്ടായി.
ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ഗുജറാത്തിലെ ജാംനഗര്‍ ദേശീയ പ്രാധാന്യത്തിലേക്ക് ഉയരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനില്‍ ഡീംഡ് യൂണിവേഴ്‌സിറ്റി ആയാണ് ജയ്പുര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ആയുര്‍വേദ സ്ഥാപിക്കാനൊരുങ്ങുന്നത്.
ആയുര്‍വേദം ഇന്ത്യയുടെ പൈതൃക സ്വത്താണ്. മനുഷ്യരാശിയുടെ സൗഖ്യമാണ് അതു ലക്ഷ്യമിടുന്നത്. നമ്മുടെ പൈകൃത വിജ്ഞാനം രാജ്യത്തെ അഭിവൃത്തിപ്പെടുത്തുന്നതില്‍ ഓരോ ഇന്ത്യക്കാരനും സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രസീലിന്റെ ദേശീയ നയത്തില്‍ ആയുര്‍വേദം ഇടംപിടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments