Latest NewsNewsIndia

ജെഎന്‍യുവില്‍ മോഡിയോടെ വിവേകാനന്ദ പ്രതിമ; അനാച്ഛാദനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തകര്‍ത്ത വിവേകാനന്ദ പ്രതിമയ്ക്ക് രണ്ടാം ജന്മം. പുന:സ്ഥാപിച്ച വിവേകാനന്ദ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. വൈകീട്ട് 6.30ന് നടക്കുന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അനാച്ഛാദനം ചെയ്യുക. സര്‍വ്വകലാശാല വിസി എം ജഗദേഷ് കുമാര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ ഏറ്റവും പ്രിയങ്കരനായ ആത്മീയ നേതാക്കളില്‍ ഒരാളാണ് സ്വാമി വിവേകാനന്ദനെന്ന് ജഗദേഷ് പറഞ്ഞു. സ്വാതന്ത്ര്യം, വികസനം, സാഹോദര്യം സമാധാനം എന്നീ ആശയങ്ങളിലൂടെ വിവേകാനന്ദൻ ഇന്ത്യയിലെ യുവത്വത്തിന് പ്രചോദനമേകി. സര്‍വ്വകലാശാലയിലെ പ്രതിമ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെയാണ് പുന:സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും.

Read Also: പരാജയ ഭയമോ… ജമ്മു കാശ്മീരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്

2018 നവംബറിലാണ് ജെഎൻയു സര്‍വ്വകലാശാലയിലെ വിവേകാനന്ദ പ്രതിമ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തകര്‍ത്തത്. ഹോസ്റ്റലില്‍ ഫീസ് വര്‍ധനയ്ക്കും ഹോസ്റ്റല്‍ മാനുവല്‍ പരിഷ്‌ക്കരിച്ചതിനുമെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരം നടത്തിയതിന് പിന്നാലെയാണ് വിവേകാനന്ദ പ്രതിമ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. എന്നാൽ പ്രതിമയില്‍ വിദ്യാര്‍ത്ഥികള്‍ പെയിന്റ് പൂശുകയും പ്രതിമയുടെ ചുവട്ടില്‍ ബിജെപിയ്ക്കെതിരെ പ്രകോപനപരമായ വാക്യങ്ങള്‍ എഴുതി വെക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button