ന്യൂഡൽഹി : 17ാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് ഇന്ന് ഉച്ചകോടി നടക്കുക.
ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദിക്കൊപ്പം, വിയറ്റ്‌നാം പ്രധാനമന്ത്രി ന്യുയെൻ സുവാൻ ഫുക്കും അദ്ധ്യക്ഷത വഹിക്കും. ആസിയാൻ- ഇന്ത്യ നയതന്ത്ര പങ്കാളിത്തത്തെ കുറിച്ചും സമുദ്ര സഹകരണം, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളിൽ കൈവരിച്ച പുരോഗതിയെ കുറിച്ചും ഉച്ചകോടി വിലയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ.
ആസിയാൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള മാർഗങ്ങളെ കുറിച്ചും ഉച്ചകോടിയിൽ ചർച്ച ചെയ്യും.
Post Your Comments