ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാര്‍ത്തകളിലാണ് രാഹുലിന്റെ വിമര്‍ശനം. മോദിയുടെ തീരുമാനങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ വിമര്‍ശിച്ചു.
Read Also: ‘മിഷന് റോജ്ഗര്‍’; 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍
രാജ്യം ചരിത്രത്തിലാദ്യമായി മാന്ദ്യത്തിലേക്ക് കടന്നു. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ശക്തിയെ ദുര്‍ബലമാക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാര്‍ത്തയും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന റിപ്പോര്‍ട്ട് ആര്.ബി.ഐ പുറത്ത് വിട്ടിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തിലും ജി.ഡി.പി ഇടിവുണ്ടാവുമെന്ന പ്രവചനങ്ങള്‍ വന്നതോടെയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ പടിവാതില്‍ക്കലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കാരണം.
Post Your Comments