Latest NewsCinemaNews

അവൻ പലപ്പോഴും എനിക്ക് ചേട്ടനാകും..റോഡ് ക്രോസ് ചെയ്യുമ്പോൾ എന്റെ കൈ പിടിക്കും..പരിചയമില്ലാത്ത ആളുകളുടെ ഇടയിൽ എന്നെ ചേർത്തു പിടിച്ചു മുന്നിൽ നിൽക്കും; മഞ്ജു

ഇപ്പോൾ കുറെ നാളുകളായി അവൻ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു , ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച്‌ മഞ്ജു എത്താറുണ്ട്.

ഇത്തവണ മകന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള നടിയുടെ പുതിയ കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ബെര്‍ണാച്ചന്‍ എന്ന ബെര്‍ണാഡിന്റെ 14ാം ജന്മദിനത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.

കുറിപ്പ് വായിക്കാം…..

 

നമ്മുടെ കയ്യിൽ തൂങ്ങി വലിയ ലോകത്തെ കണ്ട നമ്മുടെ മക്കൾ നമ്മെ കൈ പിടിച്ചു നടത്തി തുടങ്ങുന്നിടത് ലോകം നമ്മളെ അസൂയയോടെ നോക്കുന്നതായി തോന്നും..

ഇപ്പോൾ കുറെ നാളുകളായി അവൻ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്.. റോഡ് ക്രോസ് ചെയ്യുമ്പോൾ എന്റെ കൈ പിടിക്കും.. പരിചയമില്ലാത്ത ആളുകളുടെ ഇടയിൽ എന്നെ ചേർത്തു പിടിച്ചു മുന്നിൽ നില്കും..

എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങൾ മനോഹരമായി എനിക്ക് പറഞ്ഞു തരും… ഞങ്ങളുടെ കുഞ്ഞിന് ഇന്ന് 14വയസ് തികയുകയാണ്..

 

https://www.facebook.com/ManjuSunichanOfficial/posts/2732304260321503

അവൻ ഡോക്ടർ ആവണ്ട എഞ്ചിനീയർ ആകണ്ട.. പക്ഷെ നല്ല മനുഷ്യനായി സ്നേഹിക്കാൻ അറിയുന്നവനായി വളർന്നു വരുവാൻ എല്ലാവരുടെയും പ്രാർഥന ഞങ്ങളുടെ കുഞ്ഞിന് വേണം…
#happybirthday ബെർണാച്ചാ

shortlink

Related Articles

Post Your Comments

Related Articles


Back to top button