Latest NewsKeralaMollywoodNewsEntertainment

റോഡിൽ ആണുങ്ങള്‍ മൂത്രമൊഴിക്കുന്നത് കണ്ടാല്‍ വണ്ടിയിടിച്ചു കൊല്ലാന്‍ തോന്നുമെന്ന്. ഭാഗ്യലക്ഷ്മി, കോടമ്ബാക്കത്ത് താമസിക്കുന്ന ഭാഗ്യലക്ഷ്മിയ്ക്ക് അന്നൊന്നും ഇത് തോന്നാത്തത് എന്താ? അന്ന് വണ്ടിയില്ല. ഇത്തിരി പൈസയൊക്കെ ആയപ്പോഴേക്കും പിന്നെ സ്റ്റൈലൊക്കെ മാറി രൂക്ഷ വിമർശനം

റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയാല്‍ ഇടത്തോട്ടും വലത്തോട്ടും നോക്കില്ല. അവിടെ ഒന്നും രണ്ടും റോഡില്‍ തന്നെയാണ് ആണും പെണ്ണും സാധിച്ചിരുന്നത്

സ്ത്രീകൾക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബർ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും കൂട്ടരും വിവാദത്തിൽ ആയിരുന്നു. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം കംപോസറും എഴുത്തുകാരനുമായ വിനു കിരിയത്ത്. റോഡില്‍ ആണുങ്ങള്‍ മൂത്രമൊഴിക്കുന്നത് കണ്ടാല്‍ വണ്ടിയിടിച്ചു കൊല്ലാന്‍ തോന്നുമെന്ന്. ഭാഗ്യലക്ഷ്മി പറഞ്ഞതിനെയും അദ്ദേഹം വിമർശിച്ചു

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
‘ ഇത് കേട്ടപ്പോള്‍ ആ യൂട്യൂബറോട് എനിക്ക് പുച്ഛമാണ് തോന്നിയത്. അയാള്‍ പറയുന്ന ആ ഭാഷ, കുഞ്ഞുങ്ങള്‍ വരെ ഉപയോഗിക്കുന്നതാണ് യൂട്യൂബ്. പക്ഷേ ഒരാള്‍ക്കും അയാളെ ശിക്ഷിക്കാന്‍ അധികാരമില്ല. പൊലീസിനുപോലും കേസെടുക്കാനെ അധികാരമുള്ളു.ശിക്ഷിക്കേണ്ടത് കോടതിയാണ്.ഭാഗ്യലക്ഷ്മിയും കൂട്ടരും അത് ചെയ്യുമ്ബോള്‍ ചിന്തിക്കണമായിരുന്നു നിയമം കയ്യിലെടുക്കാന്‍ പാടില്ലെന്ന്. ഇവര്‍ ആരാണ്? ഇവര്‍ക്ക് ആരാണ് ആ സ്വാതന്ത്യം കൊടുത്തത്. ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ ഒരുപക്ഷേ നമ്മുടെയടുത്തെങ്ങാനുമാണ് വന്നതെങ്കില്‍ അടി കൊടുക്കും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല, ബാക്കിയൊക്കെ പിന്നെ. ആണുങ്ങളുടെ അടിപോലും ഞങ്ങളാരും കൊള്ളില്ല പിന്നല്ലേ. പക്ഷേ അയാള്‍ തൊഴുതു നില്‍ക്കുകയാണ്.’

‘ഭാഗ്യലക്ഷ്മി പറയുന്നത് കേട്ടു റോഡില്‍ ആണുങ്ങള്‍ മൂത്രമൊഴിക്കുന്നത് കണ്ടാല്‍ വണ്ടിയിടിച്ചു കൊല്ലാന്‍ തോന്നുമെന്ന്.ഈ ഭാഗ്യലക്ഷ്മി ചെന്നൈയില്‍ താമസിച്ചിരുന്നതാണ്. ഞാനൊക്കെ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുമ്ബോള്‍ പോലും റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയാല്‍ ഇടത്തോട്ടും വലത്തോട്ടും നോക്കില്ല. അവിടെ ഒന്നും രണ്ടും റോഡില്‍ തന്നെയാണ് ആണും പെണ്ണും സാധിച്ചിരുന്നത്.അവിടെ കോടമ്ബാക്കത്ത് താമസിക്കുന്ന ഭാഗ്യലക്ഷ്മിയ്ക്ക് അന്നൊന്നും ഇത് തോന്നാത്തത് എന്താ? അന്ന് വണ്ടിയില്ല. ഇത്തിരി പൈസയൊക്കെ ആയപ്പോഴേക്കും പിന്നെ സ്റ്റൈലൊക്കെ മാറി, കാലിന്മേല്‍ കാലൊക്കെയിട്ട് ആണുങ്ങളെ മൊത്തം പുച്ഛിക്കുക.

നടിയെ ആക്രമിച്ച സംഭവം ഉണ്ടായപ്പോള്‍, ഇവിടെ തിരുവനന്തപുരത്ത് തന്നെ അവിടെ അന്ന് ഞാനുമുണ്ടായിരുന്നു. അവിടെ വന്നിട്ട് ഇവരുടെ കരച്ചിലും, അതായത് ഇതിലപ്പുറം ലോകത്ത് ഒരു നന്മയുള്ള സ്ത്രീ ഇല്ല. ആണുങ്ങളുടെ മുഴുവന്‍ ആ വാക്ക് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നില്ല. ഇത്തരക്കാരുടെ ഇതൊക്കെ അങ്ങ് മുറിച്ചുകളയണം. ഇവര്‍ ആരാണ് അതൊക്കെ മുറിച്ചു കളയാന്‍’-അദ്ദേഹം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button