Latest NewsNewsIndia

വേല്‍ യാത്രയ്ക്ക് അനുമതിയില്ല; ബിജെപിയ്ക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

യാത്രയില്‍ ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും മുന്‍നിര താരങ്ങളെയും യാത്രയില്‍ അണിനിരത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി സംഘടിപ്പിച്ച വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് പാര്‍ട്ടിക്ക് കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. അതിന് മടിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് വേല്‍യാത്രക്ക് അനുമതി നല്‍കിയില്ലായെന്നും കോടതി ചോദിച്ചു.

Read Also: വിജയ കൊടി പറപ്പിക്കാൻ…അ​മി​ത് ഷാ ​നി​തീ​ഷ് കു​മാ​റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു

എന്നാൽ ദിവസങ്ങള്‍ക്കു മുമ്പ്‌ വേല്‍ യാത്ര തടഞ്ഞുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുരുകനേയും എച്ച്‌. രാജയും അടക്കം നൂറോളം ബിജെപി പ്രവര്‍ത്തകരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വേല്‍ യാത്ര നിര്‍ത്തിവെയ്ക്കുകയും ഇതിനെതിരെ വ്യാപകമായി സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ മുരുകന്റെ പ്രധാന ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ തമിഴ്‌നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന വേല്‍യാത്ര നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ 6 ന് യാത്ര അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രയില്‍ ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും മുന്‍നിര താരങ്ങളെയും യാത്രയില്‍ അണിനിരത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button